ദുബായ്•മലയാളിയായ സന്ദീപ് മേനോന് ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഒരു മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 18.66 കോടി ഇന്ത്യന്‍ രൂപ) സമ്മാനം.
277 ാം സീരീസിലെ 2095 എന്ന ടിക്കറ്റ് നമ്പരിനാണ് സമ്മാനം.
കുവൈത്തില്‍ പ്രവാസിയായ മേനോന്, 1999 ല്‍ ആരംഭിച്ച ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 1 മില്യണ്‍ ഡോളര്‍ നേടുന്ന 132 ാമത്തെ ഇന്ത്യക്കാരനാണ്.
എന്റെ ജീവിതത്തിൽ എനിക്കൊന്നും നേരത്തെ വിജയിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ച് ഇത്രയും വലിയ ഒന്ന്. ഇത്രയും അതിശയകരമായ സമ്മാനം നല്‍കിയതിന് ദുബായ് ഡ്യൂട്ടി ഫ്രീയോട് എനിക്ക് അതിയായി നന്ദിയുണ്ട്ണ്ട്. -മേനോൻ പറഞ്ഞു.
മറ്റു രണ്ട് വിജയികളെ കൂടി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഈജിപ്ഷ്യന്‍ പൗരനായ ഹോസ്സം ഹുസൈന് സല്മാന് ഒരു ബി.എം.ഡബ്ല്യൂ 750 ഐ ലക്ഷ്വറി സില്‍വര്‍ മെറ്റാലിക് കാര്‍ സ്വന്തമാക്കി.
ഇന്ത്യന്‍ പ്രവാസിയായ ശാന്തി ബോസ് ബി.എം.ഡബ്ല്യൂ ആര് നൈന്‍ ടി സ്ക്രാംബ്ലര്‍ ബൈക്കും സ്വന്തമാക്കി.
Post Your Comments