തിരുവനന്തപുരം: ഒഡീഷ തീരത്ത് അന്തരീക്ഷ ചുഴി രൂപം കൊണ്ടതോടെ കേരളത്തില്‍ കനത്തമഴ തുടരുന്നു. സംസ്ഥാനത്തിന്റെ മുഴവന്‍ ഭാഗങ്ങളിലും അതിശക്തമായാണ് മഴപെയ്യുന്നത്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ മഴ മൂലം അണക്കെട്ടിലെ ജലനിരപ്പ് 2395.34 അടിയായി ഉയര്‍ന്നു. 2399 അടിയായി ജലനിരപ്പ് ഉയര്‍ന്നാല്‍ അവസാന ജാഗ്രത നിര്‍ദ്ദേശമായ റെഡ് അലര്‍ട്ട് പുറപ്പെടുവിക്കും. എന്നാല്‍ മഴയ്ക്കു ശമനമഉണ്ടായാല് ഡാം തുറക്കേണ്ടി വരില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.അതോടൊപ്പം അഞ്ച് ദിവസം കൂടെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് സംസ്ഥാനത്തൊട്ടാകെ മഴ കനത്തത്.
ഒരു മരണം ഉള്‍പ്പെടെ കനത്ത നാശ നഷ്ടങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.മതിരുവനന്തപുരം നാലാഞ്ചിറയില്‍ രാവിലെ ആറുമണിയോടെ പാല് വാങ്ങാന്‍ പോയ ജോര്‍ജ്കുട്ടി ജോണാണ് (74) പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി മരിച്ചത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ മഴയ്ക്കു ശമനമില്ല. ലയോര മേഖലയില്‍ വ്യാപക കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
Also Read : കലിതുള്ളി കാലവര്‍ഷം; കേരളത്തില്‍ ശനിയാഴ്ചവരെ കനത്തമഴയ്ക്ക് സാധ്യത
തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതിലൈനില്‍ തട്ടി ഒരാള്‍ മരിച്ചു. രാവിലെ ആറുമണിയോടെ പാല് വാങ്ങാന്‍ പോയ ജോര്‍ജ്കുട്ടി ജോണാണ് (74) നാലാഞ്ചിറയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ തട്ടി മരിച്ചത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രാത്രി തുടങ്ങിയ മഴയ്ക്കു കുറവില്ല. മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു. പേപ്പാറ അണക്കെട്ടിന്റെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. ജില്ലയില്‍ വ്യാപകമായി കൃഷി നശിച്ചു.നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്കും മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കൊല്ലം പത്തനംതിട്ട ജില്ലകളിലും അതിശക്തമായി പെയ്യുകയാണ്. പത്തനംതിട്ടയില്‍ മൂഴിയാര്‍ ഡാം തുറന്നു. പലയിടുത്തും വീണ്ടും വെള്ളക്കെട്ട് രൂപപ്പെട്ടു.
വടക്കന്‍ കേരളത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളുടെ തീരദേശങ്ങളില്‍ കടലാക്രമണം ശക്തമായി. കോഴിക്കോട് ജില്ലയുടെ താമരശ്ശേരി കോടഞ്ചേരി തുടങ്ങിയ മലയോര മേഖലകളില്‍ വന്‍ തോതില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. താമരശ്ശേരി യാത്രയ്ക്ക് ജില്ലാഭരണകൂടം ജാഗ്രതാനിര്‍ദ്ദേശം നല്കി. തീരപ്രദേശങ്ങളില്‍ കടലാക്രമണവും ശക്തമാണ്. കണ്ണൂര്‍ മലയോര മേഖലയായ ഇരുട്ടിയിലും മലപ്പുറത്ത് നിലംമ്പൂരിലും കനത്ത മഴയാണ് അനുഭവപ്പെടുന്നത്. കാസര്‍ഗോട്ടും വയനാട്ടിലും ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലമ്പുഴ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നു. ഇടുക്കിയില്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുടക്കാന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാമിന് താഴെയും നദീതീരത്തും വലിയ മുന്നൊരുക്കങ്ങളിലാണ് അധികൃതര്‍ ഒരുക്കിയിരിക്കുന്നത്.
Post Your Comments