കൊച്ചി : വളരെ കുറഞ്ഞ സമയം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം കണ്ടെത്തിയ പെണ്‍കുട്ടിയാണ് ഹനാന്‍. ഹനാന്റെ കുഞ്ഞുനാള്‍ മുതല്‍ ജീവിതം ദുരിതത്തിലായിരുന്നു. വാപ്പ ഉപേക്ഷിച്ചു പോയ മാനസിക രോഗിയായ അമ്മയേയും കുഞ്ഞനിയനേയും ചേര്‍ത്തു നിര്‍ത്തി ഹനാന്‍ ജീവിതത്തോട് പടവെട്ടി. ഇതിനായി അവള്‍ പല പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ട് പോയി. ഇതിന്റെ ഒരു ഭാഗമായിരുന്നു മീന്‍ വില്‍പ്പനയും.
ഇത്തരം ബുദ്ധിമുട്ടുകള്‍ക്കിടയിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തങ്ങളെ ഉപേക്ഷിച്ചു പോയ ബാപ്പയെ ഇപ്പോഴും ഹനാന്‍ കാത്തിരിക്കുകയാണ്.
read also : ഹനാന്‍ തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നും ഇന്നലെയും അല്ല; വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ
ഒരു ചാനല്‍ പരിപാടിക്കിടെയാണ് ഹനാന്‍ തന്റെ ആഗ്രഹം തുറന്നു പറഞ്ഞത്. ഉപേക്ഷിച്ചുപോയ ബാപ്പയെ ഒന്നു കാണണം., കെട്ടിപ്പിടിക്കണം. ‘സുഖമില്ലാതെ ആശുപത്രിയില്‍ കിടന്നപ്പോള്‍ വാപ്പച്ചി അടുത്തു വേണമെന്ന് തോന്നിയിരുന്നു. കഞ്ഞി കോരി തരണമെന്നും, തോളത്തിട്ട് നടക്കണമെന്നും ആഗ്രഹിച്ചിരുന്നു. ഇത് അധ്യാപകരോടും സുഹൃത്തുക്കളോടും പറഞ്ഞപ്പോള്‍ അവര്‍ വാപ്പച്ചിയെ വിളിച്ചു. പക്ഷേ വന്നില്ല. – ഹനാന്‍ പറയുന്നു. ഇപ്പോഴും തങ്ങളെ ചേര്‍ത്തു നിര്‍ത്താന്‍ ബാപ്പ വരുമെന്ന പ്രതീക്ഷയിലാണ് ഹനാന്‍.
Post Your Comments