മോസ്കോ: വര്‍ഷങ്ങളായി തങ്ങളെ നിരന്തരമായി പീഡനത്തിന് ഇരയാക്കിയ പിതാവിനെ പെണ്മക്കള് മൂന്നും പേരും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. റഷ്യയിലെ മോസ്കോയിലാണ് സംഭവം. ഹെറോയിന്‍ അടിമയായ പിതാവ് മിഖായേല്‍ ഖഷാതുരിയാനെ കൊലപ്പെടുത്തിയത് മക്കളായ ക്രിസ്റ്റിന, ആഞ്ചലിന, മരിയ എന്നിവരാണെന്ന് കോടതി വ്യക്തമാക്കി.
Also Read: യുഎഇയിൽ കഞ്ചാവ് കടത്തിയ ആറ് പേർ പിടിയിൽ
അൻപത്തിയേഴുകാരനായ പിതാവിനെ തങ്ങള്‍ ഒന്നിച്ചാണ് കൊലപ്പെടുത്തിയതെന്ന് സഹോദരിമാരായ മൂന്ന് യുവതികളും പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി തുടരുന്ന ലൈംഗികവും, ശാരീരികവും, മാനസികവുമായ പീഡനം സഹിക്കാനാകാതെ വന്നപ്പോഴാണ് കൃത്യം നടത്തിയതെന്ന് ഇവര്‍ പറയുന്നു. മിഖായേലിന്റെ പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഇയാളെ ഭാര്യ ഉപേക്ഷിച്ച് പോയതെന്നും പെൺകുട്ടികൾ പറയുന്നു.
Post Your Comments