ഡല്‍ഹി: വ്യോമാക്രമണം നേരിടാന്‍ ഡല്‍ഹിക്കു ചുറ്റും മിസൈല്‍ സുരക്ഷാ കവചമൊരുക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം. യുഎസിന്റെ തലസ്ഥാനമായ വാഷിങ്ടണിനു സുരക്ഷയൊരുക്കുന്ന സംവിധാനമാണു (നാഷനല്‍ അഡ്വാന്‍സ്ഡ് സര്‍ഫസ് ടു എയര്‍ മിസൈല്‍ സിസ്റ്റം) പരിഗണിക്കുന്നത്.100 കോടി ഡോളറിനു (6500 കോടി രൂപ) ഇതു വാങ്ങുന്നതിനുള്ള നടപടി ആരംഭിച്ചതായി പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
മോസ്‌കോ, ഇസ്രയേല്‍ നഗരങ്ങള്‍ എന്നിവിടങ്ങളിലും സമാനമായ സംവിധാനം നിലവിലുണ്ട്.വേള്‍ഡ് ട്രേഡ് സെന്ററിനു നേര്‍ക്കുണ്ടായ ആക്രമണത്തിനു സമാനമായ വ്യോമാക്രമണങ്ങള്‍ ചെറുക്കാന്‍ പ്രതിരോധ സംവിധാനം ആവശ്യമാണെന്നാണ് വിലയിരുത്തല്‍. ഇതേ തുടര്‍ന്നാണ് ഡല്‍ഹിക്കു ചുറ്റും കോട്ട കെട്ടാനുള്ള നീക്കം. ആണവ മിസൈലുകൾക്കെതിരെ പ്രതിരോധ കവചമൊരുക്കുന്ന ബാലിസ്റ്റിക് മിസൈൽ ഡിഫൻസ് (ബിഎംഡി) പദ്ധതി സജ്ജമാക്കാനുള്ള പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിന്റെ (ഡിആർഡിഒ) പ്രവർത്തനം അന്തിമ ഘട്ടത്തിലാണ്.
യുഎസ് പ്രതിരോധ സംവിധാനത്തിനൊപ്പം ബിഎംഡിയും ഡൽഹിക്കു സുരക്ഷയൊരുക്കും. ദീർഘദൂര ആണവ മിസൈലുകളെ തകർക്കാൻ കെൽപുള്ള ബിഎംഡി മുംൈബ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലും ഭാവിയിൽ സജ്ജമാക്കും.
Post Your Comments