ചെന്നൈ: ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ മുന്‍ ടെലികോം മന്ത്രിയും ഡി.എം.കെയുടെ നേതാവുമായ ദയാനിധി മാരന് വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. 2004ല്‍ അധികാരത്തിൽ വന്ന യു.പി.എ സർക്കാരിന്റെ ടെലികോം മന്ത്രിയായിരിക്കെ മാരന്റെ ചെന്നൈയിലെ സ്വന്തം വസതിയിൽ ബി.എസ്.എന്‍.എല്ലിന്റെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് ഏര്‍പ്പെടുത്തികയും ഇവ മാരന്റെ തന്നെ ഉടമസ്ഥതയിലുള്ള സണ്‍ ടി.വി. ഗ്രൂപ്പിനായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടാണ് കേസ്.
Also Read: 40 ലക്ഷത്തോളം പേർക്ക് ഇന്ത്യൻ പൗരത്വം നഷ്ടമായി
ഇതേ കേസിൽ ദയാനിധി മാരനെയും സഹോദരനെയും പ്രത്യേക സി.ബി.ഐ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരേ സി.ബി.ഐ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയും തുടര്‍ന്ന് 12 ആഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മാരന് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവില്‍ ഇടപെടുന്നില്ലെന്നും അതെല്ലാം വിചാരണവേളയില്‍ തെളിയേണ്ടതാണെന്നും സുപ്രീം കോടതി വിലയിരുത്തുകയായിരുന്നു.
Post Your Comments