Latest NewsGulf

ഈ ബ്യൂട്ടി ക്രീം യു.എ.ഇ നിരോധിച്ചു

അബുദാബി•ത്വക്കിന്റെ നിറം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്ന മെന ഫേഷ്യല്‍ ക്രീം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായ അബുദാബി ആരോഗ്യവകുപ്പ്. ഈ ക്രീമിന്റെ യു.എ.ഇയിലെ വില്‍പനയും വിതരണവും നിരോധിച്ചതായും വകുപ്പ് അറിയിച്ചു.

ഈ ക്രീമില്‍ മെര്‍ക്കുറി അമിതമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി ഉള്ളില്‍ ചെന്നാല്‍ വയറുവേദന, മനംപുരട്ടല്‍, ചര്‍ദ്ദി, വയറിളക്കം, അപസ്മാരം, ദഹനപ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇടയാക്കും.

ഈ ക്രീമിന്റെ വില്പനയും വ്യാപനവും തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ക്രീം ഉപയോഗിക്കരുതെന്ന് പൊതുജനങ്ങളോടും വകുപ്പ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button