Latest NewsKerala

നിറഞ്ഞ അണക്കെട്ട് സന്ദർശിക്കാൻ എത്തിയവരുടെ വൻതിരക്ക്

ഇടുക്കി : ജല നിരപ്പ് ഉയർന്നതോടെ ഇടുക്കി ഡാം സന്ദർശിക്കാൻ വൻതിരക്ക്. തുറക്കുന്നതിന് മുന്നോടിയായി ഡാം കാണാനുള്ള അവസാന അവസരം. ശനി, ഞായർ ദിവസങ്ങളിലാണ് ഇടുക്കി അണക്കെട്ട് സന്ദർശിക്കാൻ അവസരമുള്ളത്.ചെറുതോണി ഡാമിലൂടെയാണ് ആളുകൾക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

Read also:അണക്കെട്ടിലെ ജലനിരപ്പ് ; ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും

അണക്കെട്ടിന് മുകളിലൂടെ നടന്നോ കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹനത്തിൽ സഞ്ചരിച്ചോ ചെറുതോണിയോട് ചേർന്ന് നിൽക്കുന്ന ഇടുക്കി ഡാമും കാണാം. ഡാമിന് മുകളിൽ നിന്ന് ചിത്രങ്ങളെടുക്കാൻ നിയന്ത്രണമുള്ളതിനാൽ അണക്കെട്ടിലേക്ക് പോകുന്ന വഴിയിലും തിരക്കാണ്. നിലവിലെ സ്ഥിതിയിൽ അടുത്ത ശനിയാഴ്ചയ്ക്ക് മുമ്പ് ഡാം തുറക്കാൻ സാധ്യതയുള്ളതിനാൽ ചരിത്ര നിമിഷത്തിന് സാക്ഷികളായെന്ന നിർവൃതിയിലാണ് സന്ദർശകരുടെ മടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button