KeralaLatest News

സര്‍ക്കാര്‍ ജീവനക്കാര്‍ സൂക്ഷിക്കുക; വീണ്ടും താക്കീതുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീണ്ടും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ഫയലും ഓരോ ജീവിതങ്ങളാണ്. മുന്നിലെത്തുന്ന ഓരോ അപേക്ഷകനെയും മനുഷ്യത്വപരമായി സമീപിക്കണം. പരാതികളെ സംബന്ധിച്ച കൃത്യമായ മറുപടി അപേക്ഷകന് നല്‍കണം, മുഖ്യമന്ത്രി പറഞ്ഞു. ഒരാവശ്യത്തിന് എത്തുന്ന വ്യക്തിയെ കുറേദിവസം ഓഫീസുകള്‍ കയറ്റിയിറക്കാതെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഭരണവും ഭരണ നിര്‍വഹണവുമെല്ലാം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന സര്‍ക്കാര്‍ നിലപാടിനനുസരിച്ച് തിരുത്താനും പ്രവര്‍ത്തിക്കാനും തയ്യാറാകാത്ത ഓരോ സര്‍ക്കാര്‍ ജീവനക്കാരനെയും അക്കാര്യം ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുകയാണെന്ന മുഖ്യമന്ത്രി താക്കീത് ചെയ്തു. ഭരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ത്തന്നെ ഈ നയം സര്‍ക്കാര്‍ ജീവനക്കാര്‍ക്കു മുന്നില്‍ വച്ചിരുന്നു. ജീവനക്കാരുടെ ഓരോ വേദിയിലും ഇത് ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഭൂരിഭാഗം ജീവനക്കാരും ഇതിനോട് അനുകൂലമായി പ്രതികരിച്ചു.

Also Read : പിണറായി വിജയൻറെ പേരിൽ വ്യാജ ട്വിറ്റര്‍ അക്കൗണ്ട്; പ്രതിക്കെതിരെ അന്വേഷണം ആരംഭിച്ചു

ചിലരെങ്കിലും ഈമാറ്റം ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ തയ്യാറായിട്ടില്ല. ആലുവയില്‍ ഉണ്ടായതുപോലുള്ള ചില പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരുന്നത് അതിന്റെ സൂചനയാണ്. എല്ലാ അപേക്ഷകളും ഒരു ഓഫീസില്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞെന്നുവരില്ല. എന്നാല്‍, അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തി ശരിയായ വഴി പറഞ്ഞുകൊടുക്കാനാകും, മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button