ഒരു നീണ്ട ഇടവേളക്ക് ശേഷം അടിമുടി മാറ്റത്തോടെ പുത്തൻ കരിസ്മ ZMRനെ വിപണിയിൽ എത്തിച്ച് ഹീറോ. ഒന്നരവര്‍ഷത്തെ ഇടവളേയ്ക്ക് ശേഷം രണ്ടു മോഡലുകളായാണ് ഹീറോ കരിസ്മ എത്തുന്നത്. 223 സിസി ഒറ്റ സിലിണ്ടര്‍ ഓയില്‍ കൂല്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ടഡ് ഭാരത് സ്റ്റേജ് VI എഞ്ചിൻ 20 bhp കരുത്തും 19.7 Nm torque ഉം പരമാവധി സൃഷ്ടിച്ച് നിരത്തിൽ ഇവനെ കരുത്തനാക്കുന്നു. അഞ്ചു സ്പീഡ് ഗിയർ ബോക്സ്. 129 കിലോമീറ്ററാണ് പരമാവധി വേഗത.
Also read : നിർമ്മാണപ്പിഴവ്; മാരുതി സുസുക്കിയുടെ പ്രമുഖ മോഡലുകൾ തിരിച്ചുവിളിക്കുന്നു
മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളും മികച്ച യാത്രാസുഖവും, ഇരട്ട ഡിസ്‌ക്ക് ബ്രേക്കുകൾ സുരക്ഷയും വാഗ്‌ദാനം ചെയുന്നു. കരിസ്മ ZMR ന്റെ ബുക്കിങ് ഇതിനോടകം തന്നെ ആരംഭിച്ചു. സ്റ്റാന്‍ഡേര്‍ഡ് മോഡലിന് 1.08 ലക്ഷം രൂപയും ഇരട്ടനിറ മോഡലിന് 1.10 ലക്ഷം രൂപയുമാണ് ഡൽഹി എക്സ് ഷോറൂം വില.
Post Your Comments