Jobs & Vacancies

ഈ തസ്തികകളില്‍ അഭിമുഖം

കേരള സ്റ്റേറ്റ് എയിഡ്ഡ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ ലാസ് സുരക്ഷാ ടി.ജി പ്രോജക്ടില്‍ പ്രോജക്ട് മാനേജര്‍, കൗണ്‍സലര്‍ തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 19ന് നടക്കും.ഓരോ ഒഴിവുകളാണുള്ളത്.

എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജി/എം.ബി.എ/എം.പി.എച്ച് യോഗ്യതയും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് പ്രോജക്ട് മാനേജര്‍ തസ്തികയുടെ അഭിമുഖത്തില്‍ പങ്കെടുക്കാം.

കൗണ്‍സലര്‍ തസ്തികയുടെ യോഗ്യത എം.എസ്.ഡബ്ല്യൂ/എം.എ സോഷ്യോളജിയാണ്. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി രാവിലെ 11ന് വെള്ളയിട്ടമ്പലം ശാസ്താ കോംപ്ലക്‌സിലെ ലാസ് സുരക്ഷാ പ്രോജക്ട് ഓഫീസില്‍ എത്തണം.

വിശദ വിവരങ്ങള്‍ 7561803528, 0474-2796606 എന്നീ നമ്പരുകളില്‍ ലഭിക്കും.

also read : ഫോര്‍മാനെ നിയമിക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button