Latest NewsKerala

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു ; ജനങ്ങൾ ആശങ്കയിൽ

ഇടുക്കി : ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ ജനങ്ങൾ ആശങ്കയിലായി. 2393.08 അടിയായിരുന്നു ഇന്നലെ ജലനിരപ്പ് എന്നാൽ ഇന്നത് 2393.70 അടിയായി ഉയര്‍ന്നു. പ്രദേശത്ത് മഴ കുറവാണെങ്കിലും നീരൊഴുക്ക് ശക്തമാണ്. ഇനിയും ജലനിരപ്പ് ഉയർന്നാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നാണ് ഡാം സേഫ്റ്റി അതോറിറ്റിയുടെ വിലയിരുത്തൽ.

പെരിയാര്‍ തീരങ്ങളിൽ ജനവാസമുള്ളതിനാൽ പോലീസ് , ഫയര്‍ ഫോഴ്സ്, കെ.എസ്.ഇ.ബി, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി എം എം മണി വ്യക്തമാക്കി. വേണ്ട സ്ഥലങ്ങളില്‍ വെളിച്ചവും വാർത്താ വിനിമയ സംവിധാനവും ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Read also:തൊടുപുഴയില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍

ഒപ്പം മരങ്ങള്‍ കടപുഴകിയാല്‍ ഉടന്‍ മുറിച്ചു മാറ്റുന്നതിന് പ്രദേശവാസികളെയും ടീമില്‍ ചേര്‍ക്കണം. പെരിയാറിന്റെ താഴ്ന്ന ഭാഗത്ത് താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കം നടപടികൾ സ്വീകരിക്കണമെന്നും അതിന് എത്ര പണവും ചെലവഴിക്കാമെന്ന് മന്ത്രി ഭരണകൂടത്തെ അറിയിച്ചു .റവന്യൂ അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌. കുര്യന്‍ സുരക്ഷാ മുന്‍ കരുതലുകള്‍ ഏകോപിപ്പിക്കും

2403 അടിയാണ് ഇടുക്കി അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 2400 അടിയിലെത്തുമ്പോൾ ഡാം തുറക്കാമെന്നാണ് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നത്. ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിലെല്ലാം മഴ ശക്തമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button