Latest NewsInternational

ജപ്പാനിൽ നാശം വിതച്ച് കനത്ത മഴയും കാറ്റും

കെയ്റോ: ജപ്പാനിൽ കനത്ത മഴയും കാറ്റും തുടരുന്നു. ഇതുവരെ 200 പേർക്ക് ജീവൻ നഷ്ടമായി. ജോംഗ്ദാരി കൊടുങ്കാറ്റാണ് ഇപ്പോള്‍ ജപ്പാന്‍ ജനതയുടെ ഉറക്കം കെടുത്തുന്നത്. കനത്ത മഴ മണ്ണിടിച്ചിൽ ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി.

Read also:വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട വയോധിക ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു

ഞായറാഴ്ച പുലർച്ചെ 1.00 മണിക്ക് ഹൊൻഷു ദ്വീപിൽ കടൽക്ഷോഭമുണ്ടായി.
രണ്ടു ദിവസമായി തുടരുന്ന കാറ്റില്‍ ഇതിനോടകം തന്നെ 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും 15,000ലേറെ വീടുകളില്‍ വൈദ്യുതി ഇല്ലാതാവുകയും ചെയ്തിട്ടുണ്ട്. മുന്നറിയിപ്പിനേത്തുടര്‍ന്ന് 42,700 പേരെ വിവിധയിടങ്ങളില്‍ നിന്നായി ഒഴിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.

ശക്തമായ കാറ്റിലും വെള്ളപ്പൊക്കത്തിലും വഴികളെല്ലാം തടസ്സപ്പെട്ടതിനാൽ രക്ഷപ്പെടാൻ സാദ്ധ്യതയില്ലെന്ന് കരുതുകയാണ് ജനങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button