
ഇരിങ്ങാലക്കുട: ഒാണ്‍ലൈന്‍ വില്‍പ്പന സൈറ്റില്‍ വില്ക്കാന് വെച്ച മൊബൈല്‍ ഫോണ്‍ കബളിപ്പിച്ച് തട്ടിയെടുത്തു; സിനിമാ ഗാനരചയിതാവും സുഹൃത്തും പിടിയിൽ. 25,000 രൂപയുടെ ഫോണ്‍ തട്ടിയെടുത്ത കേസിലാണ് പെരിങ്ങോട്ടുകര പനോലി വീട്ടില്‍ ഷിനു (36), ഏങ്ങണ്ടിയൂര്‍ പുതുവട പറമ്ബില്‍ സജീവ് നവകം (45) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. കോണത്തുകുന്ന് സ്വദേശി ശ്യാം സുനിലില്‍ നിന്നാണ് ഇവർ ഫോൺ തട്ടിയെടുത്തത്.
ALSO READ: ചരിത്രത്തിലാദ്യമായി ഓണ്‍ലൈന്‍ സ്ഥലംമാറ്റ സംവിധാനം നടപ്പിലാക്കി കെ.എസ്.ഇ.ബി
ഈമാസം 14ന് ഇരിങ്ങാലക്കുട സ്റ്റേഷനില്‍ ശ്യാം സുനില്‍ പരാതി നല്‍കിയിരുന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വര്‍ഗീസിന്റെ നിര്‍ദേശ പ്രകാരം രൂപവത്കരിച്ച സൈബര്‍ വിദഗ്ധരുടെ സംഘമാണ് പ്രതികളെ പിടികൂടിയത്. മൂന്നുപീടിക കാളമുറിയിലെ വ്യവസായിയെ ബംഗളൂരുവിലെ ഇലക്ട്രോണിക് ഷോപ്പ് വാങ്ങിത്തരാം എന്നും പറഞ്ഞു വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം നടത്തുന്നതിനിടയിലാണ് അറസ്റ്റ്.
ഒന്നാം പ്രതി ഷിനു, അന്തിക്കാട്, മണ്ണുത്തി, തൃശൂര്‍ സ്റ്റേഷനുകളിലെ തട്ടിപ്പുകേസുകളില്‍ പ്രതിയാണ്. രണ്ടാം പ്രതി സജീവ് സിനിമ ഗാനരചയിതാവും സംഗീതസംവിധായകനുമാണ്. ഇരുപതോളം മലയാള സിനിമകളില്‍ ഗാനരചന നിര്‍വഹിച്ച് പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.
പലയിടങ്ങളിലും ഇരുവരും ചേർന്ന് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പിലൂടെ പണം സംഭരിച്ച് സംഗീത ആല്‍ബം നിര്‍മിക്കാനായിരുന്നു പ്രതികളുടെ ശ്രമം.
Post Your Comments