തൊടുപുഴ: കവർച്ച നടത്തിയ ശേഷം മുങ്ങിയ വീട്ടുജോലിക്കാരി പിടിയില്‍. തിരുവനന്തപുരം സ്വദേശിനി ഷീല(42)യാണ് പോലീസ് പിടിയിലായത്. കാഞ്ഞിരമറ്റം ഉറുമ്ബിപാലത്തുള്ള മംഗലത്ത് സെബിയുടെ വീട്ടിൽ ജോലിചെയ്ത് വരികയായിരുന്നു ഷീല. ജൂലൈ 17നാണു ഷീല സെബിയുടെ വീട്ടില്‍ ജോലിക്കായി എത്തുന്നത്. കാലുവേദനയാണെന്നും ചികിത്സയ്‌ക്കായി അവധി വേണമെന്നും ആവശ്യപ്പെട്ട് 23ന് ഇവര്‍ വീട്ടില്‍ നിന്നും പോകുകയായിരുന്നു. ഇവര്‍ ചികിത്സയ്‌ക്കുശേഷം തിരികെയെത്തുമെന്നും ഉറപ്പുനല്‍കിയിരുന്നു. സെബിയുടെ ഭാര്യ ദീപ്‌തി കിടപ്പു മുറിയിലെ അലമാരയില്‍ 70000 രൂപയോളം സൂഷിച്ചിരുന്നു. പോയതിന്റെ അടുത്ത ദിവസം ആവശ്യത്തിനായി പണം നോക്കിയപ്പോഴാണു നഷ്‌ടപ്പെട്ട വിവരം അറിയുന്നത്.
ALSO READ:ചൂലു വില്‍ക്കാനെത്തിയ വയോധികയെ മദ്യംനല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന്‍ പിടിയില്‍.
ഇതോടെ ദമ്പതികൾ തൊടുപുഴ പോലീസില്‍ പരാതി നല്‍കി. തിരുവനന്തപുരത്തെ മേല്‍വിലാസമാണ് ഇവര്‍ നല്‍കിയിരുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഇവര്‍ തിരവല്ലയ്‌ക്കടുത്ത് വളഞ്ഞമറ്റത്തെ വാടക വീട്ടിലുള്ളതായി കണ്ടെത്തി. തൊടുപുഴയില്‍നിന്നുള്ള പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്തു. പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ ഷീല കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവർക്കെത്തിരെ വേറെയും കേസുണ്ട്.
Post Your Comments