കൊൽക്കത്ത: മോഷണശ്രമം തടയാൻ ശ്രമിച്ച വീട്ടമ്മ കൂട്ടബലാത്സംഗത്തിനിരയായി. വ്യാഴാഴ്ച വൈകുന്നേരം കുൽടാലി ടൗണിലാണ് സംഭവം. തന്റെ ആറ് വയസായ കുഞ്ഞിനോടൊപ്പം യുവതി വീട്ടിലിരിക്കുമ്പോഴായിരുന്നു സംഭവം. മോഷണശ്രമം തടയാൻ ശ്രമിച്ചപ്പോഴാണ് മോഷ്ടാക്കൾ യുവതിയെ ഉപദ്രവിച്ചതെന്ന് പോലീസ് വ്യക്തമാക്കി.
ആരോഗ്യനില മോശമായതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. അതേസമയം കുഞ്ഞിന് പരിക്കൊന്നും ഏറ്റിട്ടില്ല. കുറ്റവാളികൾക്കായി തിരച്ചിൽ തുടരുകയാണ്.
Post Your Comments