മുംബൈ : കനത്ത മഴയില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച 30 പേരുടെ മൃതദേഹം കണ്ടെത്തി. 34 അംഗ വിനോദയാത്രാസംഘം സഞ്ചരിച്ച ബസാണ് 500 അടി താഴ്ചയുള്ള കൊക്കയിലേക്കു മറിഞ്ഞത്. മരിച്ച മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നു മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. അപകടത്തില്‍ ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
മുംബൈയില്‍ നിന്നു 180 കിലോമീറ്റര്‍ അകലെ റായ്ഗഡ് ജില്ലയിലെ പൊലാഡ്പുരിനു സമീപം അംബേനാലി ഘട്ടിലാണ് അപകടമുണ്ടായത്. രത്നഗിരി ജില്ലയിലെ ദാപ്പോളി ഡോ. ബാലാസാഹേബ് സാവന്ത് കൊങ്കണ്‍ കൃഷി വിദ്യാപീഠ് കാര്‍ഷിക സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരും ഡ്രൈവറും ചേര്‍ന്ന 34 പേരാണു ബസിലുണ്ടായിരുന്നത്. രക്ഷപ്പെട്ടതു പ്രകാശ് സാവന്ത് ദേശായി എന്നയാള്‍ മാത്രം. മരത്തില്‍ കുരുങ്ങിക്കിടന്നതാണു പ്രകാശിനു തുണയായത്. ഇയാള്‍ പരുക്ക് വകവയ്ക്കാതെ അരമണിക്കൂര്‍ക്കൊണ്ടു റോഡില്‍ കയറിപ്പറ്റി അപകടവിവരം പുറംലോകത്തെ അറിയിക്കുകയായിരുന്നു.
Post Your Comments