തിരുവനന്തപുരം: രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാറ്റിവച്ച് കേരളത്തിന്റെ വികസനത്തിനായി ഒത്തുചേരണമെന്ന് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്തിന് പുറത്തേക്ക് പോയ മലയാളികള്‍ കൂട്ടായി ചിന്തിച്ചാല്‍ തന്നെ കേരള പുരോഗതി സാധ്യമാക്കാമെന്നും കേരള ചേംബര്‍ ഒഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ ‘മേക്കിംഗ് കേരള ഇന്‍വെസ്റ്റര്‍ ഫ്രണ്ട്‌ലി’ മിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
തനത് കാര്‍ഷിക വ്യവസായ ഉല്‍പന്നങ്ങളായ റബ്ബര്‍, കശുവണ്ടി എന്നിവ ഉപയോഗിച്ചുള്ള ഫാക്ടറികള്‍ കേരളത്തിലില്ല. എന്നാല്‍ ഇവ ഉപയോഗിച്ച് പുറത്തുനിന്ന് കൊണ്ടുവരുന്ന സാധനങ്ങള്‍ ക്യൂ നിന്ന് വാങ്ങുകയും ചെയ്യും. ഈ ശീലം മാറണം. കേരള വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി വ്യവസായ വികസനത്തിനുപയോഗിക്കാന്‍ കര്‍മ്മപദ്ധതിയുണ്ടാകണമെന്നും കുമ്മനം രാജശേഖരൻ പറയുകയുണ്ടായി.
Post Your Comments