ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ആരോഗ്യ നില സംബന്ധിച്ച പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തു വിട്ടു. ആരോഗ്യ സ്ഥിതിയിൽ നേരിയ പുരോഗതിയെന്നും, നിരീക്ഷണം തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. നേരത്തെ രക്തസമ്മർദ്ദം ക്രമാതീതമായി കുറയുന്നു എന്ന വാർത്തയാണ് പുറത്ത് വന്നത്.
മക്കളും,ചെറുമക്കളുമടക്കം ബന്ധുക്കൾ ചെന്നൈയിലെ ആശുപത്രിയിൽ എത്തി. അതോടൊപ്പം തന്നെ മുഖ്യമന്ത്രി എടപ്പാടി കെ പളനി സ്വാമി സേലത്തെ പരിപാടി റദ്ദാക്കി ചെന്നൈയിലേക്ക് തിരിച്ചു.ചെന്നൈയിലും പരിസരത്തും പോലീസ് സുരക്ഷാ കർശനമാക്കി. ആശുപത്രി പരിസരം ഡിഎംകെ പ്രവർത്തകരെ കൊണ്ട് നിറഞ്ഞു.
Post Your Comments