Latest NewsKerala

ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി; കേസ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നീക്കം. ഒത്തു തീര്‍പ്പിനെത്തിയ വൈദികന്റെ ഫോണ്‍ സംഭാഷണം പുറത്തെത്തിയിരിക്കുകയാണ്. ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കുവാന്‍ രൂപത വിലപേശുന്നുവെന്നതിന്റെയും തെളിവ് പുറത്ത് വന്നിട്ടുണ്ട്. കന്യാസ്ത്രീയ്ക്ക് പത്തേക്കര്‍ സ്ഥലവും മഠവും നല്‍കാമെന്നാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

വൈദികര്‍ മൂന്നു തവണയാണ് വാഗ്ദാനവുമായി മഠത്തില്‍ എത്തിയത്. കന്യാസ്ത്രീക്കൊപ്പമുള്ള സിസ്റ്റര്‍ അനുപമയുമായാണ് വൈദികന്‍ സംസാരിച്ചത്. ഇടനിലയ്ക്കെത്തിയത് മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാദര്‍ ജയിംസ് എര്‍ത്തയിലാണ്. രൂപത എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്നും വൈദികര്‍ പറഞ്ഞിരുന്നു.

Also Read : ജലന്ധര്‍ ബിഷപ്പ് പീഡനം : കേസില്‍ ട്വിസ്റ്റ് : കന്യാസ്ത്രീയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതബന്ധമെന്ന് ആരോപണം

അതേസമയം കന്യാസ്ത്രീയ്ക്ക് മറ്റൊരു യുവാവുമായി അവിഹിതമെന്ന് ആരോപണമുയര്‍ന്നിരുന്നു. കന്യാസ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിനെ പൊലീസ് ചോദ്യം ചെയ്യും. ഡല്‍ഹിയില്‍ കഴിയുന്ന യുവാവിനോട് അന്വേഷണസംഘത്തിന് മുന്നിലെത്താന്‍ പൊലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. രണ്ടുദിവസത്തിനുള്ളില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. ബംഗ്ലൂരുവിലെ കന്യാസ്ത്രീകളില്‍ നിന്നും കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button