KeralaLatest News

പുറത്തുവന്ന ഫോണ്‍ സംഭാഷണം അന്വേഷണം വഴിതിരിച്ചുവിടാന്‍ : ഒത്തുതീര്‍പ്പിനായി ആരേയും നിയോഗിച്ചിട്ടില്ല : ജലന്ധര്‍ രൂപതയുടെ നിലപാട് ഇങ്ങനെ

ജലന്ധര്‍ : പുറത്തുവന്ന ഫോണ്‍ സംഭാഷണം അന്വേഷണത്തെ വഴിതിരിച്ചുവിടാനാണെന്ന് ജലന്ധര്‍ രൂപത. കന്യാസ്ത്രീയുടെ പരാതിയില്‍ ഒത്തുതീര്‍പ്പ് ശ്രമം നടത്തിയ വാര്‍ത്ത ജലന്ധര്‍ ബിഷപ്പ് നിഷേധിച്ചു. അതേസമയം ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി ആരെയും ബിഷപ്പ് നിയോഗിച്ചിട്ടില്ലെന്ന് ജലന്ധര്‍ രൂപത പറഞ്ഞു.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെ രക്ഷിക്കാന്‍ കരുനീക്കം നടക്കുന്നതായാണ് ആരോപണമുയര്‍ന്നത് .പരാതിക്കാരിയായ കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്ററെ സ്വാധീനിക്കാന്‍ ശ്രമം നടന്നു.കാഞ്ഞിരപ്പള്ളിയിലോ റാന്നിയിലോ വീടും വസ്തുവും നല്‍കാമെന്ന് സിസ്റ്റര്‍ക്ക് വാഗ്ദാനം നല്‍കി. സിഎംഐ സഭയിലെ ഫാദര്‍ ജെയിംസ് എര്‍ത്തയിലാണ് വാഗ്ദാനം നല്‍കിയത്. ആവശ്യപ്പെടുന്ന സ്ഥലത്ത് മഠം പണിയാന്‍ സ്ഥലം നല്‍കാമെന്നും വാഗ്ദാനം. കന്യാസ്ത്രീയുടെ വീട്ടുകാര്‍ തന്നെയാണ് ഫോണ്‍സന്ദേശം പുറത്തുവിട്ടത്. ഫോണ്‍ സന്ദേശം പൊലീസിന് കൈമാറുമെന്നും കന്യാസ്ത്രീയുടെ വീട്ടുകാര്‍ വ്യക്തമാക്കി.

read also : രഹസ്യമൊഴിയിലും ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചെന്ന് ആവർത്തിച്ച് കന്യാസ്ത്രീ

മോനിപ്പള്ളി കുര്യനാട് ആശ്രമത്തിലെ ഫാ. ജെയിംസ് എര്‍ത്തലയിലാണ് ഇവ വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണം നടത്തിയത്. രൂപത എന്തും ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് വൈദികന്‍ പറയുന്നു. പീഡനത്തിരയായ കന്യാസ്ത്രീയുടെ ഒപ്പമുള്ള സിസ്റ്റര്‍ അനുപമയുമായാണ് സംഭാഷണം നടത്തിയിരിക്കുന്നത്.

ഭീഷണി, വാഗ്ദാനം, പ്രലോഭനം, സമ്മര്‍ദ്ദം തുടങ്ങിയവ അടങ്ങിയ 11 മിനിറ്റ് നീണ്ടുനില്‍ക്കുന്ന ഫോണ്‍സംഭാഷണമാണ് പുറത്തുവന്നത്. ഒരു കോണ്‍വെന്റ് നിര്‍മിക്കുന്നതിനും അതിന് ആവശ്യമായ ഭൂമിയും വാങ്ങി നല്‍കാമെന്നും വൈദികന്‍ വാഗ്ദാനം നല്‍കുന്നുണ്ട്. ജലന്ധര്‍ രൂപതയാണ് വാഗ്ദാനം നല്‍കിയിട്ടുള്ളതെന്ന് വൈദികന്‍ വ്യക്തമാക്കുന്നു. കേസ് പിന്‍വലിച്ചാല്‍ മാത്രമേ രൂപത വാഗ്ദാനം നടപ്പിലാക്കൂവെന്നും ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button