കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം, രഹസ്യമൊഴിയിലും ജലന്ധര്‍ ബിഷപ്പിന് രക്ഷയില്ല. കന്യാസ്ത്രീ
മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയിലും ജലന്ധര്‍ ബിഷപ്പ് തന്നെ പീഡിപ്പിച്ചതായി പറയുന്നു. ചങ്ങനാശേരി മജിസ്ട്രേറ്റ് കോടതിയിലായിരുന്നു രഹസ്യ മൊഴിയെടുപ്പ് നടന്നത്. ഏകദേശം ഏഴ് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു. മുൻപ് പൊലീസിന് നൽകിയ മൊഴിയിലും 13 തവണ ബിഷപ്പ് പീഡിപ്പിസിച്ചുവെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നു.
ALSO READ: ബിഷപ്പിനെതിരെ പീഡനത്തിന് പരാതി ഉന്നയിച്ച കന്യാസ്ത്രീയ്‌ക്കെതിരെ ആരോപണം
2014 മുതലുള്ള കാര്യങ്ങളെല്ലാം രഹസ്യമൊഴിയില്‍ വിവരിച്ചിട്ടുണ്ട്. ഇന്നലെ രണ്ടരയോടെ ആരംഭിച്ച മൊഴിയെടുക്കല്‍ രാത്രി ഒന്‍പതരയോടെയാണ് അവസാനിച്ചത്. രഹസ്യമൊഴി ലഭിച്ചാലുടന്‍ ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ഡി.വൈ.എസ്‍.പി ഓഫീസിലേക്ക് വിളിച്ച് വരുത്തിയേക്കും. രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ ബിഷപ്പ് നല്‍കിയ പരാതിയില്‍ കാര്യമായ അന്വേഷണം ഉണ്ടായേക്കില്ല. കന്യാസ്ത്രീയുടെ ബന്ധുക്കളില്‍ നിന്നും മൊഴിയെടുക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.
Post Your Comments