
യുഎഇ: പൊടിക്കാറ്റിനെ തുടർന്ന് ധാരാളം ആരോഗ്യപ്രശ്നങ്ങളാണ് ആളുകളിൽ നേരിടുന്നത്. ആളുകളിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്‌തത് അസ്മ രോഗമാണ്. ആളുകളിൽ ശ്വാസകോശ സംബന്ധമായ രോഗങ്ങളും കാണുന്നുണ്ട്. പൊടിക്കാറ്റ് ശമിക്കാത്തത് തന്നെയാണ് ഇതിന് കാരണം. ചെറിയ തോതിലുള്ള പൊടിക്കാറ്റ് പോലും ആസ്മയ്ക്ക് കരണമാകുന്നുണ്ട്.
ALSO READ: കുവൈറ്റിൽ പൊടിക്കാറ്റ് ശ്കതമാകുന്നു : വിമാനങ്ങൾ വഴി തിരിച്ച് വിട്ടു
എന്നാൽ ഇവ വരാതെ ശ്രദ്ധിക്കാനുമാകും. പൊടിക്കറ്റുള്ള കാലാവസ്ഥയിൽ കൂടുതൽ സമയവും വീടിനുള്ളിലിരിക്കാൻ ശ്രദ്ധിക്കുക. വീടിന്റെ വാതിലുകളും ജനാലകളും അടച്ചിടുക. കാലാവസ്ഥ റിപ്പോർട്ടുകൾ നോക്കിയതിനു ശേഷം മാത്രം പിറത്തേക്ക് പോകുക. എയർ കണ്ടിഷണറുകൾ വൃത്തിയായി സൂക്ഷിക്കുക. അവയിൽ പൊടിയില്ലെന്നു ഉറപ്പുവരുത്തുക. വീടിനുള്ളിൽ എയർ പ്യൂരിഫയർ ഉപയോഗിക്കുക. ഇവ വീടിനുള്ളിലെ പൊടിപടലങ്ങൾ കുറയ്ക്കാൻ സഹായിക്കും. ഇതിലൂടെ രോഗങ്ങളോട് ചെറുത്തുനിൽക്കാൻ നിങ്ങൾക്കാകും. പുറത്തു പോകുന്ന സാഹചര്യങ്ങളിൽ തീർച്ചയായും മൗത്ത് മാസ്‌ക്കുകൾ ധരിക്കാൻ മറക്കരുത്. ധാരാളം വെള്ളം കുടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
Post Your Comments