Latest NewsKerala

മാനസിക രോഗിയെ പോലെ അയാള്‍ എന്റെ പുറകെ നടന്നു : അയാളുടെ നോട്ടം കണ്ടപ്പോള്‍ തന്നെ പേടിച്ചു നൂറുദീനെ കുറിച്ച് ഹനാന്‍

 

കൊച്ചി : കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയ ഹനാന്‍ ഇപ്പോള്‍ കേരളത്തിന്റെ അഭിമാനതാരമാണ്. വീട് പുലര്‍ത്തുന്നതിനും പഠിക്കുന്നതിനും വേണ്ടി ഹനാന്‍ പണം കണ്ടെത്തുന്നത് മീന്‍ വില്‍പ്പനയിലൂടെയായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ക്രൂരമായി അവഹേളിച്ച നൂറുദീന്‍ ഷെയ്ഖിനെ കുറിച്ച് വളരെ ഭയത്തോടെയാണ് ഹനാന്‍ പറഞ്ഞത്.

ഫേസ്ബുക്ക് ലൈവിലൂടെ വന്ന് ക്രൂരമായി അവഹേളിച്ച വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ മുന്‍പ് കണ്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഹനാന്‍.നൂറുദ്ദീന്‍ ഷെയ്ഖിനെ കാണാനിടയാക്കിയ സംഭവത്തെക്കുറിച്ച് ഹനാന്‍ പറയുന്നതിങ്ങനെ

Read Also : ഹനാന്‍ തന്റെ പോരാട്ടം തുടങ്ങുന്നത് ഇന്നും ഇന്നലെയും അല്ല; വെളിപ്പെടുത്തലുമായി ഷൈന്‍ ടോം ചാക്കോ

അന്ന് കോളജില്‍ നിന്ന് അയച്ച വാഹനത്തിലാണ് ഞാന്‍ മാധ്യമ പ്രവര്‍ത്തകരെ കാണാനായി പോയത്. അവിടെ എത്തിയത് മുതല്‍ ഈ നൂറുദ്ദീന്‍ ഷെയ്ഖിനെ ഞാന്‍ കാണുന്നുണ്ടായിരുന്നു. ഒരു മാനസിക രോഗിയെപോലെ അയാള്‍ എന്റെ പുറകെ നടക്കുകയായിരുന്നു. ഇക്കാര്യം അവിടെ ഉണ്ടായിരുന്ന ഒരു വനിതാ റിപ്പോര്‍ട്ടറോട് ഞാന്‍ പറഞ്ഞിരുന്നു. ഒപ്പം എന്നെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്രയ്ക്ക് ഉപദ്രവകാരിയാണ് അയാളെന്ന് അറിഞ്ഞിരുന്നില്ല.

വയനാട് സ്വദേശിയായ ഇയാള്‍ കൊച്ചിയിലാണ് താമസിക്കുന്നത്. ഹനാനെ സമൂഹ മാധ്യമങ്ങള്‍ വഴി അപമാനിച്ച മുഴുവന്‍ പേര്‍ക്കെതിരെയും പൊലീസ് കേസെടുക്കും. ഹൈടെക് സെല്ലിനാണ് അന്വേഷണത്തിന്റെ ചുമതല.

shortlink

Related Articles

Post Your Comments

Related Articles


Back to top button