തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ സ്വര്‍ണ വേട്ട, വിമാനത്താവളത്തില്‍ ഒന്നരക്കോടി രൂപയുടെ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നുവന്ന തിരുവനന്തപുരം സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് അഞ്ചു കിലോ സ്വര്‍ണ ബിസ്കറ്റുകള്‍ പിടികൂടിയത്. കണിയാപുരം ഗോള്‍ഡ്സൂക് ഉടമ ഇബ്രാഹിം അഷ്റഫാണ് പിടിയിലായത്. 44 സ്വര്‍ണ്ണ ബിസ്കറ്റുകളാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. അന്താരാഷ്ട്ര സ്വര്‍ണ്ണക്കടത്ത് ലോബിയിലെ പ്രധാനിയാണ് ഇയാളെന്നാണ് സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Also Read : വീണ്ടും വന്‍ സ്വര്‍ണവേട്ട; നെടുമ്പാശേരിയില്‍ കണ്ണൂര്‍ സ്വദേശി പിടിയില്‍
Post Your Comments