വാഷിംഗ്ടണ്‍: കാട്ടു തീ പടർന്നുപിടിച്ചതോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കാലിഫോർണിയയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വടക്കന്‍ കലിഫോര്‍ണിയയിലെ റെഡ്ഡിംഗ് എന്ന സ്ഥലത്താണ് തീപിടുത്തം ഉണ്ടായത്. ആഭ്യന്തര സുരക്ഷാ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.
തീ പടർന്ന് പിടിച്ചതോടെ സ്ഥലത്തെ 40,000 പേരെ ഒഴിപ്പിച്ചു. തിങ്കളാഴ്ച ആരംഭിച്ച കാട്ടുതീ 80,906 ഏക്കര്‍ മേഖലയെയാണ് ബാധിച്ചത്. നാലായിരത്തോളം അഗ്നിശമന സേനാംഗങ്ങള്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചികൊണ്ടിരിക്കുകയാണ്.
Read also:കവർച്ച നടത്തി മുങ്ങിയ വീട്ടുജോലിക്കാരി പിടിയില്‍
അഞ്ഞൂറോളം കെട്ടിടങ്ങളും ആയിരത്തോളം ഭവനങ്ങളും ഇതുവരെ നശിച്ചു. ഇതുവരെ പത്ത് മേഖലകളിലെ തീ അണയ്ക്കാനെ സാധിച്ചിട്ടുള്ളു.
Post Your Comments