തിരുവനന്തപുരം: മലയോര മേഖലയിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ദുരന്തനിവാരണ അതോറിറ്റി. കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലിന് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി ജനങ്ങള്‍ക്ക് മുന്നറിയിപ്പ്. ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെ യാത്ര പരമാവധി ഒഴിവാക്കണമെന്നാണ് നിര്‍ദേശം. തുടര്‍ച്ചയായി മഴ പെയ്തതിനാല്‍ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.
Post Your Comments