ഹൈദരാബാദ്•മുതിര്‍ന്ന തെലുങ്ക് നടി അന്നപൂര്‍ണയുടെ മകള്‍ കീര്‍ത്തി ആത്മഹത്യ ചെയ്തു. ബഞ്ചാര ഹില്‍സിലെ വസതിയില്‍ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കീര്‍ത്തിയുടെ മൃതദേഹം കണ്ടെത്തിയത്. ഇവര്‍ കഴിഞ്ഞ ആറുമാസമായി മാനസിക പ്രശ്നങ്ങള്‍ക്ക് മരുന്ന്കഴിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നാണ് ബഞ്ചാര ഹില്‍സ് പോലീസ് നല്‍കുന്ന വിവരം.
ബംഗളൂരുവില്‍ താമസിക്കുന്ന ഭര്‍ത്താവില്‍ നിന്ന് അകന്നു കഴിയുകയായിരുന്നു കീര്‍ത്തി. 2013 ല്‍ വിവാഹിതരായ ഇവര്‍ അകന്നു കഴിഞ്ഞിരുന്നത്തിന്റെ കാരണം വ്യക്തമല്ല.
ഉറക്കക്കുറവും വിഷാദരോഗവും കീര്‍ത്തിയെ അലട്ടിയിരുന്നു. ഇതാണ് കീര്‍ത്തിയെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന. വെള്ളിയാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന കീര്‍ത്തിയെ ശനിയാഴ്ച രാവിലെ സീലിംഗ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ഒസ്മാനിയ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സംശയാസ്പദമായ മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments