![THIS IS WHAT HAPPENED TO TOURIST ASSAULT DUBAI CORP](/wp-content/uploads/2018/07/trail-4.png)
ദുബായ്: ദുബായിൽ പോലീസിനോട് മോശമായി പെരുമാറുകയും ഡ്യൂട്ടി ചെയ്യുന്നതിനെ എതിർക്കുകയും ചെയ്ത വിദേശിയായ യുവാവ് വിചാരണ നേരിടുന്നു. 39 വയസുള്ള സൗധിക്കാരനാണ് വിചാരണ നേരിടുന്നത്. ഇയാൾ പോലീസ് ഉദ്യോഗസ്ഥാന്റെ യൂണിഫോമിനും കേടുവരുത്തിയിരുന്നു. പ്രതി ആദ്യം കുറ്റം നിഷേധിച്ചിരുന്നു. താൻ മദ്യലഹരിയിൽ ആയിരുന്നെന്നും അതിനാൽ എന്താണ് താൻ ചെയ്തതെന്ന് ഓർക്കുന്നില്ലെന്നും പ്രതി കോടതിയിൽ പറഞ്ഞു.
ALSO READ: ദുബായിൽ വീട് ഒരു ചൂതാട്ടുകേന്ദ്രമാക്കിയ പ്രവാസി യുവതിക്ക് സംഭവിച്ചത്
മദ്യശാലയിൽ അടി നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. പ്രതി ബഹളം ഉണ്ടാക്കുന്നത് കണ്ട പോലീസ് ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇയാൾ പോലീസിനെയും ആക്രമിക്കുകയായിരുന്നു. പ്രതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
Post Your Comments