Latest NewsKerala

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാണാൻ പതിനേഴുകാരൻ പാലക്കാട്ടെത്തി; ഒടുവില്‍ യുവാവിന് രക്ഷകരായത് കേരളാ പോലീസ്

പാലക്കാട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കാണാൻ തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടെത്തിയ പതിനേഴുകാരന് രക്ഷകനായത് കേരളാ പോലീസ്. വെറും മെസേജ് അയച്ചുമാത്രം പരിചയമുള്ള യുവാവ് വിഴിഞ്ഞത്ത് നിന്നാണ് യുവതിയെക്കാണാൻ വടക്കഞ്ചേരിയിലെത്തിയത്.

യുവതി സ്വന്തം വീട്ടിലേക്കുള്ള വഴി യുവാവിന് പറഞ്ഞുകൊടുത്തുകൊണ്ടിരുന്നു എന്നാൽ ഇടയ്ക്ക് യുവതി മൊബൈലിൽ നെറ്റ് ഓഫാക്കുകയും ചെയ്തു. യുവതിയെ കണ്ടെത്താനാകാതെ വരികയും കൈയിലുണ്ടായിരുന്ന പണം തീരുകയും ചെയ്തതോടെ യുവാവ് വെട്ടിലായി.

Read also:നവമാധ്യമങ്ങളിൽ പോസ്റ്റിട്ടു തള്ളി, സ്ത്രീകൾക്ക് നേരെ അതിക്രമം നടത്തുന്നു : ആക്ടിവിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ രൂപേഷ് കുമാറിനെതിരെ മാധ്യമ പ്രവർത്തക

പെൺകുട്ടിയുടെ പേര് മാത്രം അറിയാവുന്ന യുവാവ് പാലക്കാട് എത്തിയപ്പോൾ ഓട്ടോയിൽ കയറി അതേ പേരിലുള്ള പെൺകുട്ടിയുടെ വീടുകൾ തിരക്കി. പ്രശ്‌നം ഉണ്ടെന്ന് മനസിലാക്കിയ ഓട്ടോ ഡ്രൈവർ യുവാവിനെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പോലീസുകാരാണ് ഭക്ഷണവും താമസ സൗകര്യവും ഒരുക്കിയത്.

വീട്ടുകാരുമായി പോലീസ് ബന്ധപ്പെട്ടപ്പോള്‍ സുഹൃത്തിനെ കാണാന്‍ പാലക്കാട് പോകുന്നെന്ന് അറിയിച്ചിരുന്നതായി അമ്മ പറഞ്ഞു. സ്റ്റേഷനിലിരുത്തിയ ഇയാളെ തിരുവനന്തപുരത്തു നിന്ന് വീട്ടുകാരെത്തിയപ്പോള്‍ കൂടെ വിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button