സോഷ്യല്‍ മീഡിയ എന്തും ഇതും വിളിച്ചു പറയാനുള്ള മാധ്യമം മാത്രമായി ചുരുങ്ങുകയും സൈബര്‍ പോരാളികള്‍ ക്വൊട്ടേഷന്‍ സംഘങ്ങളായി അധപതിക്കുകയും ചെയ്യുന്ന കാഴ്ചയാണ് ഇപ്പോള്‍. വാര്‍ത്തയുടെ സത്യാവസ്തയോ യാഥാര്‍ഥ്യമോ അന്വേഷിക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യാതെ ആണ്‍ പെണ്‍ ഭേദമില്ലാതെ വിമര്‍ശനവുമായി രംഗത്തെത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്ന സൈബര്‍ പോരാളികളാണ് ഇന്ന് സോഷ്യല്‍ മീഡിയ ഭരിക്കുന്നത്.
ഉപജീവനത്തിനായി തെരുവിൽ മൽസ്യക്കച്ചവടം നടത്തിയിരുന്ന കോളജ് വിദ്യാർഥി ഹനാനെ സമൂഹമാധ്യമങ്ങളിൽ അസഭ്യ വര്ഷം നടത്തിയ വിഷയത്തില്‍ ഒരാൾ അറസ്റ്റിലായിരിക്കുന്നത്. ഹനാനെതിരായി സമൂഹമാധ്യമങ്ങളിൽ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട് സ്വദേശി നൂറുദീൻ ഷെയ്ഖാണ് പോലീസ് പിടിയിലായത്. യൂണിഫോമിൽ മീൻവിറ്റതിന് എതിരെയായിരുന്നു ഇയാളുടെ അധിക്ഷേപം.തൊടുപുഴ അൽ അസർ കോളജിലെ കെമിസ്ട്രി മൂന്നാംവർഷ ബിരുദ വിദ്യാർഥിയായ ഹനാൻ മൽസ്യവിൽപന അടക്കമുള്ള ചെറിയ ജോലികൾ ചെയ്താണു പഠിക്കാനും രോഗിയായ അമ്മയുടെ ചികിത്സയ്ക്കുമുള്ള പണം കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇക്കാര്യം വാർത്തയായതിൽ തട്ടിപ്പുണ്ടെന്ന് ആരോപിച്ചു സമൂഹമാധ്യമങ്ങളിൽ ഹനാനെതിരെ അസഭ്യവർഷം തുടങ്ങിയത്.
ഒരു പെണ്‍കുട്ടിയാണെന്ന് പോലും ചിന്തിക്കാതെ വിമര്‍ശനം ശക്തമാക്കി. സിനിമകളിൽ ചെറിയ റോളുകളിൽ അഭിനയിച്ചിട്ടുള്ള ഹനാനു പലരും പുതിയ റോളുകൾ വാഗ്ദാനം ചെയ്തു. ഇതോടെയാണു ഹനാന്റെ ജീവിതദുരിതം ഇപ്പോൾ പുറത്തുവന്നതു സിനിമാക്കാർ ഒരുക്കിയ നാടകമാണെന്ന ആരോപണം ഉന്നയിക്കപ്പെട്ടത്. എന്നാൽ, ഹനാന്റെ അധ്യാപകരും കോളജ് അധികൃതരും സഹായവാഗ്ദാനം നൽകിയവരുമടക്കമുള്ള വലിയ ജനസമൂഹം ഹനാനെ പിന്തുണച്ചു രംഗത്തുവന്നു. ഹനാന്റെ സംരക്ഷണം ഏറ്റെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നു കലക്ടർക്കു നിർദേശം ലഭിച്ചു. തുടർന്നാണ് വയനാട് സ്വദേശിക്കെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്. വിദ്യാർഥിനിയെക്കുറിച്ചു സമൂഹ മാധ്യമങ്ങളിൽ വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചവരെ കണ്ടെത്താൻ സൈബർ സെല്ലും പരിശോധന തുടങ്ങി.
ഹനാന്‍ മാത്രമല്ല. ബോട്ട് മുങ്ങി അന്തരിച്ച പത്രപ്രവര്‍ത്തകരുടെ മരണത്തിലും ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തിലും ക്രിസ്ത്യാനികളുടെ കുമ്പസാര വിഷയത്തിലും തുറന്ന അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ശക്തമാകുകയാണ്. ഇത്തരം വിമര്‍ശനങ്ങള്‍ വ്യക്തിഹത്യ നടത്തുന്നതരത്തിലെയ്ക്ക് മാറിക്കഴിഞ്ഞു. സമൂഹമാധ്യമങ്ങൾ വഴി അപമാനിക്കലിന് ഇൗ വർഷം ഇതുവരെ 600 പരാതികളാണ് പൊലീസ് ഹൈടെക് സെൽ അന്വേഷിക്കുന്നത്. രാജ്യസുരക്ഷ, മയക്കുമരുന്നു വ്യാപാരം, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ മാത്രമാണു സാമൂഹികമാധ്യമങ്ങളിൽ യുഎസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളൂ. അതുകൂടാതെ മലയാളത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്ന് സര്‍വ്വ സാധാരണമാണ്. അത്തരം പരാതികളാണ് കേരളത്തില്‍ കൂടുതലും രജിസ്റ്റര്‍ ചെയ്യുന്നത്. എന്നാല്‍ മലയാളം മനസിലാകാത്ത ഫേസ് ബുക്കിനോട് സ്ത്രീത്വത്തെ അപമാനിക്കൽ എന്ന വിഭാഗത്തില്‍ പരാതി എടുത്തിട്ട് എന്ത് പ്രയോജനം. കാരണം കേസെടുത്താലും വിവരങ്ങളെല്ലാം എഴുതി വരുമ്പോൾ പരാതിയുടെ ഗൗരവം നോക്കിയാണു ഫെയ്സ്ബുക് പ്രതികരിക്കുക. അതില്‍ പലപ്പോഴും പരാതികള്‍ക്ക് ഗൌരവമില്ലെന്ന മറുപടിയാണ് കിട്ടുക. അപമാനിച്ച് പോസ്റ്റിടുന്നയാളുടെ ഐപി വിലാസവും ഐഡിയും പോസ്റ്റിട്ട കംപ്യൂട്ടറും മറ്റും കണ്ടെത്തണമെങ്കിൽ ഫെയ്സ്ബുക്കിന്റെ സഹായം വേണം. സഹായിച്ചാൽ തന്നെ പ്രതി ‘വ്യാജ പ്രൊഫൈൽ ’ ആകുന്നതോടെ അന്വേഷണം വഴിമുട്ടും.
മുൻപ് ഫോൺനമ്പർ തെളിയാതെ ഇന്റർനെറ്റ് കോളിൽ നിന്നുള്ള ശല്യമുണ്ടായപ്പോൾ ഉറവിടം കണ്ടെത്താനാകാതെ അന്വേഷണം വഴിമുട്ടിയിരുന്നു. ഇന്റർനെറ്റിൽ വ്യാജ ഐപി വിലാസം ഉപയോഗിച്ചു ഫെയ്സ്ബുക്കിലൂടെയും മറ്റും സൈബർ ആക്രമണം നടത്തുന്ന ഐപി സ്പൂഫീങ് രീതിയാണ് ഇപ്പോൾ കണ്ടുവരുന്നതെന്നും ഹൈടെക് സെൽ വ്യക്തമാക്കുന്നു.
പവിത്ര പല്ലവി
Post Your Comments