കൊച്ചി; സിനിമ സംവിധായകനാണെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ച കൊച്ചി സ്വദേശി പിടിയില്‍. പൊന്നാനി ചിറക്കല്‍ ബിയ്യം സ്വദേശി സുഭാഷ് മന്ത്രയാണ്(35) അറസ്റ്റിലായത്. തിരക്കഥ തയ്യാറാക്കുന്ന ജോലിയിൽ സഹായിയായി നിയമിക്കാമെന്ന് പറഞ്ഞായിരുന്നു ഇയാൾ യുവതിയുമായി അടുത്തത്. കേസിന് ആസ്പദമായ സംഭവം നടന്നത് പുക്കാട്ടുപടിയിലുള്ള ഫ്ളാറ്റിലായിരുന്നു.
പ്രതി യുവതികളെ ന്യൂ ജനറേഷന് സിനിമകളുടെ അണിയറില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നും പറഞ്ഞാണ് പരിചയപ്പെടുന്നത്. അങ്ങനെയാണ് പ്രതി ഇരയായ യുവതിയെ പരിചയപ്പെട്ടതും. കഴിഞ്ഞ ഏപ്രില്‍ മാസമാണ് പെരുമ്പാവൂർ സ്വദേശിനിയായ യുവതി സുഭാഷിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു.
ഇതുവരെ പ്രതി ഒരു സിനിമയുടെ അണിയറ പ്രവര്‍ത്തകനായി പോലും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്തു നിന്നും ഇന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
Post Your Comments