ഗാസ സിറ്റി: പ്രക്ഷോഭകര്‍ക്കു നേരെ നിറയൊഴിച്ച് ഇസ്രേലി സൈന്യം. ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഗാസാ അതിര്‍ത്തിയിലെ പലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെയാണ് ഇസ്രേലി സൈന്യം വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ 14വയസ് പ്രായമുള്ള കുട്ടിയും 43കാരനായ ഖാസി അബു മുസ്തഫ എന്നയാളുമാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.
Also Read : മാധ്യമ സ്ഥാപനത്തില്‍ വെടിവെയ്പ്, നിരവധിപേര്‍ കൊല്ലപ്പെട്ടു
വെടിവയ്പ്പില്‍ 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഗാസ ആരോഗ്യമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. സംഭവത്തേക്കുറിച്ചുള്ള കൂടുതല്‍ വിവിരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Post Your Comments