KeralaLatest News

പോസ്റ്റ് ഓഫിസിൽ യാചകവേഷത്തിലെത്തിയ മോഷ്ടാവ് കവർന്നത് നാല് ലക്ഷം രൂപ; സംഭവം ഇങ്ങനെ

തിരൂര്‍: യാചകവേഷത്തിൽ പോസ്റ്റ് ഓഫിസിൽ എത്തിയ മോഷ്ടാവ് നാല് ലക്ഷം രൂപയുമായി കടന്നു. കഴിഞ്ഞമാസം 13 നാണ് തിരൂര്‍ നഗരമധ്യത്തിലെ പോസ്റ്റ് ഒാഫിസിലാണ് കവർച്ച നടന്നത്. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കാഴ്ച്ച നടത്തിയത് യാചകവേഷത്തിലെത്തിയ ആളാണെന്ന് മനസിലാക്കിയത്. തുടർന്ന് പ്രതിയെ തേടി അന്വേഷണസംഘം തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്നു എഴുപത്തിയഞ്ചു കിലോമീറ്റര്‍ അകലെയുള്ള ശങ്കരാപുരം കോളനിയില്‍ എത്തി. എന്നാൽ പ്രതിയെ പിടികൂടുന്നതിന് വേണ്ട സഹായം ഇവിടുത്തെ പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ചില്ല.

ALSO READ: ആയുധങ്ങളുമായി മൂന്നംഗ കവർച്ചാ സംഘം പിടിയിൽ

അന്വേഷണസംഘത്തിലെ പോലീസുകാരോട് കേസുമായി സഹകരിക്കാന്‍ കഴിയില്ലെന്ന് മേല്‍പട്ടി പൊലിസ് അറിയിക്കുകയായിരുന്നു.യാചക വേഷത്തിലെത്തി മോഷണം നടത്തുന്ന സംഘങ്ങളാണ് കോളനിയിലെ ആളുകള്‍. കേസുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്ന ഉദ്യഗസ്ഥർക്ക് വലിയരീതിയിലുള്ള മര്‍ദനമാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. മോഷണത്തിനായി കോളനിയില്‍ നിന്നുള്ള മൂന്നോളം സംഘങ്ങള്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button