കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട ലാവ്‌ലിൻ കേസിന്റെ വിധിയിൽ പിഴവുണ്ടെന്ന് സിബിഐ. ഇതുസംബന്ധിച്ച് സിബിഐ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഹൈക്കോടതി വിധി വസ്‌തുതകൾ പരിശോധിക്കാതെയാണെന്നും സിബിഐ വ്യക്തമാക്കി.
കേസിലെ പ്രതികളായ കസ്തൂരിരംഗ അയ്യർ, ആർ ശിവദാസ് എന്നവർക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്നും ഇവർ വിചാരണ നേരിടണമെന്നും സിബിഐ പറഞ്ഞു.
Read also:വില കുറയാതെ സാനിട്ടറി നാപ്കിനുകള്‍ വിപണിയിൽ
2017 ഓഗസ്റ്റ് 23നാണ് പിണറായി വിജയൻ, മുൻ ഊർജ സെക്രട്ടറി കെ.മോഹനചന്ദ്രൻ, മുൻ ഊർജ ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. കെഎസ്ഇബി മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് അക്കൗണ്ട്സ് ഓഫിസർ കെ.ജി.രാജശേഖരൻ നായർ, മുൻ ചീഫ് എൻജിനീയർ കസ്തൂരിരംഗ അയ്യർ എന്നിവർ വിചാരണ നേരിടണമെന്നും ഹൈക്കോടതി അന്ന് ഉത്തരവിട്ടിരുന്നു.
Post Your Comments