
തിരുവല്ല : ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. തിരുവല്ല ചക്കുളത്തുകാവ് സ്വദേശി ജയകൃഷ്ണനാണ് പിടിയിലായത്. ഐഎസ്ആര്‍ഒയിൽ ജോലി വാഗ്ദാനം ചെയ്ത് മുപ്പതോളംപേരിൽ നിന്നാണ് ജയകൃഷ്ണൻ പണം തട്ടിയെടുത്തത്. ഘടുക്കളായി 45,000 രൂപ തട്ടിയെടുത്തെന്ന മാവേലിക്കര സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
Read also:അഭിമന്യു വധം; മുഖ്യപ്രതി ഇന്ന് കോടതിയിലേക്ക്
പരാതി ലഭിച്ചതുമുതൽ പ്രതിയുടെ ബാങ്ക് അക്കൗണ്ട് പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന് ഇയാളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ഇത് അന്വേഷിച്ച് ജയകൃഷ്ണൻ ബാങ്കിൽ ചെന്നപ്പോൾ ബാങ്ക് മാനേജര്‍ പോലീസിനെ വിളിച്ചുവരുത്തി തുടർന്നായിരുന്നു അറസ്റ്റ്.
പോലീസിന്റെ ചോദ്യം ചെയ്യലിൽ നിരവധി ആളുകളിൽ നിന്ന് ഇത്തരത്തിൽ സ്വത്ത് തട്ടിയെടുത്തതായി ജയകൃഷ്‌ണൻ മൊഴി നൽകി.തിരുവല്ല മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments