Food & CookeryLife StyleHealth & Fitness

മീനില്‍ മാത്രമല്ല, പാലിലും ഫോര്‍മാലിന്‍; ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ ഇങ്ങനെ

കുറച്ചു നാളുകളായി കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത വിഷയമായിരുന്നു മീനുകളിലെ ഫോര്‍മാലിന്‍. എന്നാല്‍ മലയാളികളെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നമ്മള്‍ സ്ഥിരം ഉപയോഗിക്കുന്ന പാലിലും ഫോര്‍മാലിന്റെ അംശം കണ്ടെത്തി. വിപണിയിലെത്തുന്ന മത്സ്യത്തില്‍ ഫോര്‍മാലിന്‍ അടങ്ങിയിരിക്കുന്നതായി അടുത്തിടെ കണ്ടെത്തുകയും അതിനുശേഷം പരിശോധന കര്‍ശനമാക്കുകയും ചെയ്തിരുന്നു. കാന്‍സറും അള്‍സറും ഉണ്ടാക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍.

ചെറിയ അളവില്‍പോലും പതിവായി ഫോര്‍മലിന്‍ ഉള്ളില്‍ച്ചെന്നാല്‍ ഉദര- ദഹനേന്ദ്രിയ വ്യവസ്ഥയെയും കരള്‍- വൃക്കകളെയും തകരാറിലാക്കും. ആമാശയത്തിലെ കട്ടികുറഞ്ഞ ചര്‍മത്തില്‍ വ്രണങ്ങള്‍ രൂപപ്പെടും. അതു ക്രമേണ അര്‍ബുദമായി മാറാം. കുട്ടികളില്‍ തലച്ചോറിന്റെ വളര്‍ച്ചയെപ്പോലും ഇത് ബാധിക്കും. ആമാശയത്തില്‍ വ്രണം, ഗ്യാസ്‌ട്രൈറ്റിസ്, ഓക്‌സിജന്‍ വഹിക്കാനുള്ള രക്തത്തിന്റെ ശേഷി ഇല്ലാതാക്കല്‍ എന്നിവയാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉള്ളില്‍ച്ചെന്നാലുള്ള സ്ഥിതി.

Also Read : അര്‍ബുദം സുഖപ്പെടുത്താന്‍ ഗോ മൂത്രം ? 

ബോറിക് ആസിഡ് ഉദരവ്യവസ്ഥയെ ബാധിക്കും. രുചിയും മണവും കൂട്ടാനുള്ള കൃത്രിമ േചരുവകള്‍ അമിതഭാരം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കു കാരണമാകും. രാസവളമായ യൂറിയ, പാലിന്റെ അസിഡിറ്റി കുറയ്ക്കാന്‍ അപ്പക്കാരം എന്നിവ ചേര്‍ത്തും പാലുകള്‍ വിപണിയിലെത്തുന്നുണ്ട്. യൂറിയ ഉള്ളില്‍ച്ചെല്ലുന്നത് വൃക്കകളെയാണ് ദോഷകരമായി ബാധിക്കുകയെന്നും കൊല്ലം മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ. ബി. പത്മകുമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button