മാഡ്രിഡ്: നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് പോർച്ചുഗൽ ഫുട്‍ബോൾ താരം ക്രിസ്ത്യാനോ റൊണാൾഡോക്ക്
സ്പാനിഷ് നികുതി വകുപ്പ് രണ്ടു വര്‍ഷത്തെ തടവും 19 ദശലക്ഷം യൂറോ പിഴയും വിധിച്ചു. 2011-14 കാലയളവില്‍ റൊണാള്‍ഡോ 14.7 ദശലക്ഷം യൂറോ നികുതിയിനത്തില്‍ വെട്ടിച്ചെന്നാണ് കേസ്. നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട നാലു കേസുകളിലാണ് വിധി. 2014-ല്‍ റൊണാള്‍ഡോ നികുതിയിനത്തില്‍ 40 കോടി രൂപ തിരിച്ചടച്ചിരുന്നു. എന്നാല്‍ 108 കോടി രൂപ കൂടി റൊണാള്‍ഡോ അടയ്ക്കാനുണ്ടെന്നാണ് സ്പാനിഷ് നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍പ് വ്യക്തമാക്കിയത്.
ALSO READ: നികുതിവെട്ടിപ്പ് തടയാൻ തിയറ്ററിൽ പുതിയ സംവിധാനം
പിഴയൊടുക്കേണ്ടി വന്നാലും കേസില്‍ റൊണാള്‍ഡോയ്ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല. സ്പാനിഷ് നിയമം അനുസരിച്ച് നേരത്തെ ശിക്ഷയൊന്നും ലഭിക്കാത്ത ഒരാള്‍ക്കെതിരായ ആദ്യത്തെ കേസിന് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതില്ല. എന്നാല്‍ ജയില്‍ ശിക്ഷ ഒഴിവാകുന്ന വകയില്‍ നല്ലൊരു തുക റൊണാള്‍ഡോയ്ക്ക് പിഴയായി നല്‍കേണ്ടി വരും.
Post Your Comments