Latest NewsKerala

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വയോധികന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വയോധികന്‍ അറസ്റ്റില്‍. കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് തിരൂരങ്ങാടിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പുകയൂര്‍ ഒളകര സ്വദേശി മുഹമ്മദ് കുട്ടി പീഡനനത്തിനിരയാക്കിയത്. തിരൂരങ്ങാടി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ വകുപ്പുചുമത്തിയാണ് കേസെടുത്തത്.

Also Read : യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; സംഭവം ഇങ്ങനെ

പ്രതിയുടെ വീട്ടില്‍ വച്ചാണ് കുട്ടി ക്രൂരമായി പീഡനത്തിനിരയായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പീഡനവിവരവും കുട്ടി ഗര്‍ഭിണിയാണെന്ന കാര്യവും പുറത്തറിഞ്ഞത്. ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button