ന്യൂഡൽഹി: എയര്‍ ഏഷ്യ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ താൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് അമ്മ. പത്തൊൻപതുകാരിയായ തായ്ക്കോണ്ടോ താരമാണ് കുട്ടിയുടെ അമ്മയെന്ന് പോലീസ് കണ്ടെത്തിയിരുന്നു. . ആറ് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം വിമാനത്തിലെ ടോയ്ലറ്റില് നിന്നും കണ്ടെത്തിയത്. വിമാന അധികൃതരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്
ALSO READ: വിമാനത്തിന്റെ ശുചിമുറിയിൽ നവജാതശിശുവിന്റെ മൃതദേഹം; കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി
ഇംഫാലില്‍ നിന്ന് ഗുവഹാട്ടിവഴി ഡല്‍ഹിയിലേക്ക് പോയ എയര്‍ ഏഷ്യ വിമാനത്തിലാണ് സംഭവം നടന്നത്. ടോയ്ലറ്റ് പേപ്പറില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. വിമാനം ഡല്‍ഹിയിലെത്തിയ ശേഷം എല്ലാ സ്ത്രീ യാത്രികരേയും ചോദ്യം ചെയ്തു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് കുഞ്ഞിന്റെ അമ്മയെ തിരിച്ചറിഞ്ഞത്. എന്നാൽ പെൺകുട്ടി ഗർഭിണിയായിരുന്നെന്ന് തങ്ങളും അറിഞ്ഞിരുന്നില്ലെന്ന് വീട്ടുകാരും പ്രതികരിച്ചു. പെൺകുട്ടിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. രണ്ട് വർഷം വരെ ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
Post Your Comments