ദിവസവും കമ്പ്യൂട്ടറിന് മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരിൽ പലരിലും സ്ഥിരമായി അലട്ടുന്ന പ്രശ്നമാണ് പുറം വേദനയും,കഴുത്തു വേദനയും. കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കേണ്ട രീതിയിൽ ഇരിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാൽ ഇത്തരം പ്രശ്‍നങ്ങൾ ഒഴിവാക്കാൻ ചുവടെ പറയുന്ന കാര്യങ്ങൾ മനസിലാക്കിയ ശേഷം കമ്പ്യൂട്ടറിനു മുന്നിൽ ജോലിക്കായി ഇരിക്കുക.
- കമ്പ്യൂട്ടർ ഉപയോഗിക്കുന്ന വേളയിൽ തലയും കഴുത്തും അല്പം ഉയര്‍ത്തിവെക്കുക. സ്ക്രീനിനു നേരെയായിരിക്കണം.മുഖം വരേണ്ടത്.
- സ്ക്രീനും കീബോര്‍ഡും നിങ്ങള്‍ക്ക് നേരെയായിരിക്കണം വരേണ്ടത്. നിങ്ങളുടെ കണ്ണുകള്‍ക്ക് എളുപ്പം കാണാവുന്ന തരത്തില്‍ സ്ക്രീന്‍ കൃത്യമായ ഫോക്കല്‍ ദൂരത്തിലായിരിക്കണം വെക്കേണ്ടത്.
- ഒന്നിടവിട്ട ദിവസങ്ങളിൽ മൗസ് ഇരു കൈകളിലും മാറിമാറി ഉപയോഗിക്കുക.
- ബോര്‍ഡ് നോക്കാതെ ടൈപ്പ് ചെയ്യുന്നയാളാണ് നിങ്ങളെങ്കിൽ സ്ക്രീന്‍ ഐ ലൈനിനു തൊട്ടുതാഴെയായിരിക്കണം വരേണ്ടത്. ടൈപ്പിങ് സ്കില്‍ കുറഞ്ഞയാളാണ് നിങ്ങളെങ്കിൽ സ്ക്രീന്‍ കുറേക്കൂടി താഴെയായി ഉറപ്പിക്കുക
- കൈമുട്ട് 90ഡിഗ്രി താഴെ വരത്തക്ക രീതിയിൽ കൈ ഡെസ്കില്‍ വെക്കുക
- ഷോള്‍ഡറിനു വേദനവരുമെന്നതിനാൽ കീബോര്‍ഡ് വളരെ ഉയരത്തില്‍വെക്കാതിരിക്കുക
- ബാക്ക് സപ്പോര്‍ട്ട് ഉള്ള കസേര ഉപയോഗിക്കുക. ഡെസ്കുമായി പറ്റാവുന്നത്ര അടുത്തായിരിക്കണം കസേര വരേണ്ടത്
- സ്‌ക്രീനിൽ പച്ച നിറത്തിലുള്ള വാൾപേപ്പർ ഉപയോഗിക്കുന്നതും, സ്‌ക്രീനിൽ നിന്നും ഇടക്കിടെ ദൂരേയ്ക്ക് അൽപം സമയം നോക്കുന്നത് കണ്ണിന് നല്ലതാണ്
Also read : ഒരുപാട് വിയർക്കാറുണ്ടോ നിങ്ങൾ ? എങ്കിൽ അതിന് കാരണം ഇവയൊക്കെ
Post Your Comments