കൊച്ചി: റേഷന്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് ഒന്നിലധികം സപ്ലൈകോ വില്‍പ്പന ശാലകളില്‍ നിന്നും സബ്‌സിഡി സാധനങ്ങള്‍ വാങ്ങി വെട്ടിപ്പു നടത്തുന്നത് തടയാന്‍ സപ്ലൈകോ ഓണ്‍ലൈന്‍ ബില്ലിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നു. പുതിയ സംവിധാനത്തിനു കീഴില്‍ ഒരു കാര്‍ഡ് ഉപയോഗിച്ച് ഏതെങ്കിലും വില്‍പ്പന ശാലയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന സമയത്ത് തന്നെ അതു സംബന്ധിച്ച വിവരങ്ങള്‍ സപ്ലൈകോയുടെ എല്ലാ വില്‍പ്പന ശാലകളിലും ഓണ്‍ലൈനായി ലഭ്യമാകും. സപ്ലൈകോ ഇതിനായി വികസിപ്പിച്ചെടുത്ത വെബ്‌പോര്‍ട്ടല്‍ മുഖേനയാണ് മറ്റേതെങ്കിലും വില്‍പ്പന ശാലകളില്‍ നിന്നും സബ്‌സിഡി സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
Read also: സപ്ലൈകോ ഇടപെടല്‍ ജനങ്ങളോടുളള കരുതലിന്റെ ഭാഗം: മുഖ്യമന്ത്രി
ആഗസ്റ്റ് 1 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്ന് സി.എം.ഡി. എം.എസ്. ജയ അറിയിച്ചു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ സബ്‌സിഡി സാധനങ്ങള്‍ക്കും നോണ്‍ സബ്‌സിഡി സാധനങ്ങള്‍ക്കും പ്രത്യേകം ബില്ലുകളായിരിക്കും ഉപഭോക്താക്കള്‍ക്ക് നല്‍കുക. സപ്ലൈകോ ആഗസ്റ്റ് 10 മുതല്‍ ആരംഭിക്കുന്ന ഓണം ഫെയറുകളിലും ഓണ്‍ലൈന്‍ ബില്ലിംഗ് സംവിധാനമായിരിക്കും ഉണ്ടാവുക.
Post Your Comments