Latest NewsGulf

ഇന്ത്യയിൽ നിന്നുള്ള പച്ചക്കറിക്ക് ഖത്തര്‍ ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി

ദോഹ: നിപ്പാ വൈറസ് ബാധ പടർന്നുപിടിച്ചതിനിടെ തുടർന്ന് ഇന്ത്യയില്‍ നിന്നുള്ള പഴം, പച്ചക്കറി ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ഖത്തര്‍ നീക്കി. മേയ് അവസാനം മുതല്‍ തുടങ്ങിയ നിരോധനം 45 ദിവസങ്ങള്‍ക്ക് ശേഷമാണ് പിന്‍വലിക്കുന്നത്. നിപ്പ നിയന്ത്രണ വിധേയമായതിനെ തുടർന്നാണ് ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ, ഭക്ഷ്യ നിയന്ത്രണ വിഭാഗം വിലക്ക് നീക്കിയത്.

ALSO READ: നിപ്പാ വൈറസ്; ഒടുവില്‍ ഉറവിടം എന്താണെന്ന് സ്ഥതീകരിച്ചു

നേരത്തെ ഇറക്കുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം യു.എ.ഇ നീക്കിയിരുന്നു. എന്നാല്‍ ബഹറിന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഇളവ് വരുത്തിയിട്ടില്ല. കേരള ഓര്‍ഗാനിക് എന്ന പേരിലാണ് കേരള പച്ചക്കറികള്‍ കയറ്റുമതി ചെയ്യുന്നത്. കാര്‍ഷിക ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തില്‍ പരിശോധനകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ നേടിയാണ് ഓര്‍ഗാനിക് പച്ചക്കറികള്‍ കുവൈത്ത്, ഖത്തര്‍, യു.എ.ഇ. സൗദി, ഒമാന്‍, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button