കോഴിക്കോട്: കേരളത്തിനെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിന്റെ ഉറവിടം ഒടുവില്‍ സ്ഥിതീകരിച്ചു. നിപ്പാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണെന്നാണ് സ്ഥിതീകരണം. കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്. എസിഎംആറിന്റെ പരിശോധനയിലാണ് നിപ്പാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് സ്ഥിതീകരിച്ചത്.
Also Read : പത്തനംതിട്ടയിലും നിപ്പാ വൈറസ്; സത്യാവസ്ഥ ഇങ്ങനെ
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ ശാസ്ത്രജ്ഞനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദ്യഘട്ട പരിശോധനയ്ക്കായി പേരാമ്പ്ര ചങ്ങരോത്ത് നിന്നും പിടികൂടിയ 21 വവ്വാലുകള്‍ പഴംതീനി വവ്വാലുകള്‍ ആയിരുന്നില്ല, പ്രാണികളെയും ചെറുജീവികളെയും ഭക്ഷിക്കുന്നവയായിരുന്നു(insectivores) .
അതിനാലാണ് പരിശോധന ഫലം നെഗറ്റീവ് ആയത്. വൈറസ് ഉറവിടം സംബന്ധിച്ച അവ്യക്തത ശക്തമായതും ഇതിനാലാണ്. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ മേഖലയില്‍ നിന്നും പിടികൂടിയ 51 വവ്വാലുകളില്‍ പഴംതീനി വവ്വാലുകളും ഉള്‍പ്പെട്ടിരുന്നു. അവയില്‍ ചിലതില്‍ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.
Post Your Comments