ദോഹ : ഖത്തറില്‍ ശക്തമായ പൊടിക്കാറ്റിനു സാധ്യയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഹൈവേകളില്‍ ദൂരക്കാഴ്ച കുറയുമെന്നും രാവിലെ നാലു മുതല്‍ എട്ടു കിലോമീറ്റര്‍ വരെ ദൂരക്കാഴ്ച ഉണ്ടാകുമെങ്കിലും പൊടിക്കാറ്റ് ശക്തമാകുന്നതോടെ ദൂരക്കാഴ്ച രണ്ടു കിലോമീറ്ററായി ചുരുങ്ങുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീരദേശങ്ങളിൽ 27 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റടിക്കും. ഉള്‍പ്രദേശങ്ങളില്‍ കാറ്റിനു 10 നോട്ടിക്കല്‍ മൈല്‍ മാത്രമേ വേഗമുണ്ടാകൂ. 45 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂടും അനുഭവപ്പെടും. ഇന്നലെ രാജ്യത്ത് 46 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് അനുഭവപ്പെട്ടിരുന്നു.
Read also:മുസ്ലീം പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന് ജാമിദ ടീച്ചർ
കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ രാജ്യമെങ്ങും കനത്ത പൊടിക്കാറ്റടിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നുദിവസമായി കാറ്റിനു ശക്തി കുറഞ്ഞുനില്‍ക്കുകയായിരുന്നു. നാളെ കടല്‍ താരതമ്യേന ശാന്തമായിരിക്കും. ഓഗസ്റ്റാകുന്നതോടെ ഉഷ്ണം കൂടും എന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.
Post Your Comments