ആഥന്‍സ്: ഗ്രീക്ക് തലസ്ഥാന നഗരിയിലുണ്ടായ കാട്ടുതീ ദുരന്തം മനഃപ്പൂര്‍വം ചെയ്തതെന്ന സംശയവുമായി പൗര സംരക്ഷണ മന്ത്രി നിക്കോസ് ടോസ്കസ്. വിനോദസഞ്ചാര മേഖലയിൽ ഉണ്ടായ തീപിടുത്തം 83 പേരുടെ ജീവനെടുത്തിരുന്നു. മനഃപ്പൂര്‍വം തീയിട്ടതാണെന്നതിന് ശക്തമായ സൂചനകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Read also:ആരോഗ്യനിലയിൽ ആശങ്ക; കരുണാനിധിയെ കാണാൻ കമൽഹാസനും നേതാക്കളും എത്തി
പതിനഞ്ചിടത്ത് ഒരേസമയം തീ ആരംഭിച്ചതിനേക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. തിങ്കളാഴ്ച ആഥന്സിനോടു ചേര്‍ന്ന മൂന്നിടങ്ങളിലായി 15 കാട്ടുതീകളാണ് ആരംഭിച്ചത്. ആഥന്‍സിനു വടക്കുകിഴക്ക് 40 കിലോമീറ്റര്‍ അകലെയുള്ള വിനോദസഞ്ചാരകേന്ദ്രമായ മാറ്റിയില്‍ ഒരു വില്ലയില്‍നിന്ന് കുഞ്ഞുങ്ങളടക്കം നിരവധി മൃതദേഹങ്ങള്‍ കിട്ടിയതോടെയാണ് മരണസംഖ്യ ഇത്രയും ഉയര്‍ന്നത്. ചിലർ വെള്ളത്തിലേക്ക് ചാടി പോയത് തീപിടിത്തത്തില്‍ പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
Post Your Comments