International

ചൈനയിലെ 350 അടി ഉയരമുള്ള മനുഷ്യനിർമ്മിത വെള്ളച്ചാട്ടത്തിനെതിരെ പ്രതിഷേധം

ബെയ്ജിങ്: ചൈനയിലെ 350 അടി ഉയരമുള്ള മനുഷ്യനിർമ്മിത വെള്ളച്ചാട്ടത്തിനെതിരെ വിമർശനം ഉയരുന്നു. തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗുയാങ് നഗരത്തിലാണ് താഴെനിന്നു വെള്ളം പമ്പുചെയ്ത് മുകളിലെത്തിച്ച് വെള്ളച്ചാട്ടം നിർമ്മിച്ചിരിക്കുന്നത്. ലുഡി ഇൻഡ്രസ്ടീസ് ഗ്രൂപ്പാണു വെള്ളച്ചാട്ടത്തിന്റെ നിർമാതാക്കൾ. മഴവെള്ളം, ഭൂഗർഭജലം എന്നിവ വലിയ ടാങ്കുകളിൽ‍ ശേഖരിച്ചാണ് വെള്ളച്ചാട്ടത്തിന് ഉപയോഗിക്കുന്നത്. എന്നാൽ ഇതുവരെ ആറുതവണ മാത്രം പ്രവർത്തിപ്പിച്ചിട്ടുള്ള ഈ വെള്ളച്ചാട്ടം ഒരുതവണ പ്രവർത്തിപ്പിക്കാൻ തന്നെ 120 ഡോളർ (8,238 രൂപ) വേണം. വെള്ളച്ചാട്ടം പണം കളയുന്നതിനുള്ള മാർഗം മാത്രമാണെന്നാണ് ചിലർ ആരോപിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button