Latest NewsIndia

ഭാര്യമാരെ ഉപേക്ഷിയ്ക്കുന്ന പ്രവാസി ഭര്‍ത്താന്‍മാരെ പിടികൂടുന്നതിന് കേന്ദ്രത്തിന്റെ പുതിയ പോര്‍ട്ടല്‍

ന്യൂഡെല്‍ഹി; ഭാര്യയെ ഉപേക്ഷിച്ച് വിദേശത്തേക്ക് കടക്കുന്നവര്‍ക്കെതിരെ പുതിയ നിയമവുമായി കേന്ദ്രം. ഇതിനായി വാറണ്ടുകളും സമന്‍സുകളും പുറപ്പെടുവിക്കാന്‍ പ്രത്യേക പോര്‍ട്ടല്‍ തന്നെ രൂപീകരിക്കുകയാണ് വിദേശമന്ത്രാലയം. കുറ്റാരോപിതര്‍ മുങ്ങിയാല്‍ അയാളെ കുറ്റവാളിയായി പ്രഖ്യാപിക്കുകയും സ്വത്ത് കണ്ടുകെട്ടുകയും ചെയ്യും. ന്യൂഡല്‍ഹിയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2015 ജനുവരി മുതല്‍ 2017 നവംബര്‍ വരെ 3328 സ്ത്രീകളെയാണ് പ്രവാസി ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button