യുഎഇ: ഹോട്ടലിലെ നീന്തൽക്കുളത്തിൽ 6 വയസുകാരി മുങ്ങി മരിച്ചു. ബുധനാഴ്ച രാത്രിയിൽ റാസൽഖൈമയിലെ ഒരു ഹോട്ടലിലാണ് സംഭവം. പാകിസ്താൻ പെൺകുട്ടിയാണ് മരിച്ചത്. അമ്മയ്ക്കും സഹോദരനുമൊപ്പമാണ് പെൺകുട്ടി നീന്തൽകുളത്തിൽ എത്തിയത്. ഇളയമകനെ ശ്രദ്ധിക്കുന്നതിനിടെ അമ്മ മകളെ നോക്കാൻ വിട്ടുപോയി. ഇതിനിടെയാണ് അപകടം ഉണ്ടായത്. പെൺകുട്ടി വെള്ളത്തിൽ മുങ്ങുന്നത് അമ്മ കണ്ടിരുന്നില്ല.
ALSO READ: യുഎഇയില്‍ ഒരാള്‍ കാറിൽ മരിച്ച നിലയിൽ : സംഭവത്തില്‍ ദുരൂഹത
കുഞ്ഞിനെ കണ്ടെത്തിയപ്പോഴേക്കും കുട്ടി ചെറുതായി ശ്വാസമെടുത്തിരുന്നു. കുട്ടിക്ക് കൃത്രിമ ശ്വാസം നൽകിയെങ്കിലും സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ. രണ്ടാഴ്ച മുൻപും റാസൽഖൈമയിൽ ഒന്നര വയസുകാരൻ വീട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ പതിവാകുകയാണെന്നും, രക്ഷിതാക്കൾ കുട്ടികൾകളെ വേണ്ട രീതിയിൽ ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു.
Post Your Comments