അടിമാലി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി അടുത്തു ഒടുവിൽ പ്രണയം പൂത്തുതളിര്‍ത്തു. കാമുകനെ തേടിയിറങ്ങിയതോടെ യുവതി പോലീസ് പിടിയിലായി. നേരില്‍ കാണാതെയാണ് അടിമാലി സ്വദേശിയായ യുവതിയും നെട്ടയം സ്വദേശിയായ കാമുകനും തമ്മില്‍ പ്രണയത്തിലാകുന്നത്. എന്നാല്‍ വിവാഹാഭ്യര്‍ത്ഥന യുവാവ് തള്ളിയതോടെയാണ് യുവതി വീടുവിട്ട് ഇറങ്ങുന്നത്. പ്രശ്നം പോലീസ് സ്റ്റേഷൻ വരെ എത്തിയപ്പോൾ ഇരുവരുടെയും വീട്ടുകാരെ വിളിച്ചുവരുത്തി.
ALSO READ: സമൂഹമാധ്യമം വഴി മതവികാരം വ്രണപ്പെടുത്തിയ സംഭവം : യുവാവ് അറസ്റ്റില്‍
ആദ്യം യുവതി കുളത്തൂപ്പുഴ പൊലീസിന്റെ പിടിയിലായി. നായകന്‍ ഏരൂര്‍ സ്‌റ്റേഷന്‍ പരിധിയിലാണെന്നു മനസിലായതോടെ യുവതിയെ ഏരൂര്‍ പൊലീസിനു കൈമാറുകയായിരുന്നു. തുടര്‍ന്നു യുവാവിനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. എന്നാല്‍ അത്രവലിയ പ്രണയമൊന്നും ഇല്ലെന്നാണു യുവാവ് പൊലീസിനെ അറിയിച്ചത്. ഇതിനിടെ യുവതിയുടെ വീട്ടുകാരും സ്റ്റേഷനിൽ എത്തി. ഇതോടെ വിഷയം ഇനി വീട്ടുകാര്‍ കൈകാര്യം ചെയ്യട്ടെ എന്ന നിലപാടിലാണ് പോലീസ്.
Post Your Comments